ന്യൂഡല്‍ഹി : കടല്‍ക്കാറ്റില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ക്കായുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 7453 കോടി രൂപ ചിലവ് വരുന്ന പദ്ധതിയില്‍, കാറ്റില്‍ നിന്നും 1 ഗിഗാ വാട്ട് (ഒരു ബില്ല്യന്‍ വാട്ട്) വൈദ്യുതി ഉത്പാദനത്തിനായുള്ള പദ്ധതികളുടെ സ്ഥാപനത്തിനും കമ്മീഷനിങ്ങിനുമായി 6853 കോടി രൂപയും (ഗുജറാത്ത്, തമിഴ്നാട് തീരങ്ങളില്‍ നിന്ന് 500 മെഗാവാട്ട് വീതം), രണ്ട് തുറമുഖങ്ങളുടെ നവീകരണത്തിന് 600 കോടി രൂപയും അനുവദിച്ചു.
വിശാലമായ കടല്‍ പരപ്പിലെ കാറ്റില്‍ നിന്നുള്ള ഊര്‍ജ ഉത്പാദന സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2015-ല്‍ വിജ്ഞാപനം ചെയ്ത നാഷണല്‍ ഓഫ്ഷോര്‍ വിന്‍ഡ് എനര്‍ജി നയം നടപ്പിലാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണ് വിജിഎഫ് പദ്ധതി. ഗവണ്മെന്റിന്റെ വിജിഎഫ് പിന്തുണയിലൂടെ കടല്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദനത്തിനുള്ള ചിലവ് കുറയുകയും അതുവഴി വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വൈദ്യുതി സുഗമമായി വാങ്ങാനുള്ള വഴി തുറക്കപ്പെടുകയും ചെയ്യും. സുതാര്യമായ ലേല പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത സ്വകാര്യ സംരംഭകര്‍ പദ്ധതികള്‍ നടപ്പിലാക്കുകയും, ഓഫ്ഷോര്‍ സബ്സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ ഉത്പാദന അടിസ്ഥാന സൗകര്യങ്ങള്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് നിര്‍മ്മിക്കുകയും ചെയ്യും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് നോഡല്‍ മന്ത്രാലയമെന്ന നിലയില്‍ നവ- പുനരുപയോഗ ഊര്‍ജ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളേയും വകുപ്പുകളേയും ഏകോപിപ്പിക്കും.
1 ഗിഗാ വാട്ടിന്റെ പദ്ധതികള്‍ വിജയകരമായി കമ്മീഷന്‍ ചെയ്യുന്നത് വഴി പ്രതിവര്‍ഷം ഏകദേശം 3.72 ബില്യണ്‍ യൂണിറ്റ് പുനരുപയോഗ യോഗ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: