ജൂണ്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
വിശദവിവരങ്ങള്‍ www.rgnau.ac.in- ല്‍
കേന്ദ്ര സിവില്‍ മന്ത്രാലയത്തിനു കീഴിലുള്ള അമേത്തിയിലെ (ഫര്‍സത്ഗഞ്ച്, യുപി) രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം നടത്തുന്ന ഇനിപറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 21 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം.
പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന് (പിജിഡിഎഒ), ഒരുവര്‍ഷത്തെ ക്ലാസ്റൂം പഠന പരിശീലനങ്ങളും വിമാനത്താവളങ്ങളില്‍ 6 മാസത്തെ ഇന്റേണ്‍ഷിപ്പും അടങ്ങിയ പ്രോഗ്രാമാണിത്. ആകെ 120 സീറ്റുകളില്‍ പ്രവേശനം ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്കിളവുണ്ട്. 2024 ഒാഗസ്റ്റ് 31 നകം യോഗ്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. പ്രായപരിധി 25 വയസ്. ബിരുദപരീക്ഷയുടെ മാര്‍ക്കിന്റെ മെരിറ്റടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്.
ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബിഎംഎസ്) ഇന്‍ ഏവിയേഷന്‍ സര്‍വ്വീസസ് ആന്റ് എയര്‍ കാര്‍ഗോ, മൂന്ന് വര്‍ഷമാണ് പഠന കാലാവധി. (രണ്ട് വര്‍ഷം ക്ലാസ്റൂം പഠന പരിശീലനങ്ങളും ഇന്‍ഡസ്ട്രിയില്‍ ഒരുവര്‍ഷത്തെ സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റീസ്ഷിപ്പും). ആകെ സീറ്റുകള്‍ 120. യോഗ്യത- ഏതെങ്കിലും സ്ട്രീമില്‍ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്കിളവുണ്ട്. 2024 ഒാഗസ്റ്റ് 31 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. പ്രായപരിധി 21 വയസ്. യോഗ്യതാപരീക്ഷയുടെ മാര്‍ക്ക്, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.rgnau.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. പെണ്‍കുട്ടികള്‍ക്കും എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും 500 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് ഏവിയേഷന്‍, ലോജിസ്റ്റിക്സ് കമ്പനികളിലും മറ്റുമാണ് തൊഴില്‍സാധ്യത. കഴിഞ്ഞ ബാച്ചുകളിലെ പ്ലേസ്മെന്റ് റെക്കോര്‍ഡ് 95 ശതമാനമാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: