ന്യൂദല്‍ഹി: കര്‍ഷകരുടെ ഖാരിഫ് കാലത്തെ 14 കാര്‍ഷിക വിളകള്‍ക്ക് തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. നെല്ല്, റാഗി, ചോളം, പരുത്തി, ജോവര്‍ തുടങ്ങി 14 വിളകള്‍ക്കാണ് തറവില നിശ്ചയിച്ചതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
#WATCH | On Union Cabinet decision on MSP for Kharif season crops, Information & Broadcasting Minister Ashwini Vaishnaw says, "With today's decision, the farmers will get around Rs 2 lakh crores as MSP. This is Rs 35,000 crores more than the previous season." pic.twitter.com/cUjJIqpzJ1
— ANI (@ANI) June 19, 2024
കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുത്തു. ഖാരിഫ് വിളകളുടെ സീസണ് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി 14 വിളകള്‍ക്ക് തറവില നിശ്ചയിച്ച് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. “- അശ്വിനി വൈഷ്ണവ് പറഞ്ഞു.
“നെല്ലിന് ക്വിന്റലിന് 2300 രൂപയാണ് പുതിയ തറവില. ഇത് കഴിഞ്ഞ തവണത്തെ തറവിലയേക്കാള്‍ 117 രൂപ അധികമാണ്. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി മൂന്നാം മോദി സര്‍ക്കാര്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുകയാണ്.”- അശ്വിനി വൈഷ്ണവ് പറഞ്ഞു. കാര്‍ഷിക വിളകളുടെ തറവിലയായി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: