ന്യൂദല്‍ഹി: പാരിസ് ഒളിംപിക്സില്‍ ഗോള്‍ഫില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അദിതി അശോക്, ദിക്ഷ ദഗര്, ശുഭാങ്കര്‍ ശര്‍മ, ഗജന്ജീത്ത് ബുള്ളര്‍ എന്നിവര്‍.
അന്താരാഷ്ട്ര ഗോള്‍ഫ് ഫെഡറേഷന്(ഐജിഎഫ്) ഇന്നലെയാണ് ഒളിംപിക്സ് യോഗ്യത നേടിയ താരങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
ആകെ 60 വീതം പുരുഷ, വനിതാ താരങ്ങളാണ് പാരിസ് ഒളിംപിക്സില്‍ മത്സരിക്കുന്നത്. ശുഭാങ്കറും ഗജന്ജീത്തും യഥാക്രമം 48, 54 റാങ്കുകളില്‍ ഉള്‍പ്പെട്ടതിനാല്‍ യോഗ്യത സ്വാഭാവികമായി നേടുകയായിരുന്നു. 24, 40 റാങ്കുകളിലുള്ള അദിതിയും ദിക്ഷയും അതേ മാതൃകയില്‍ യോഗ്യത നേടുകയായിരുന്നു.
പാരിസ് ഒളിംപിക്സില്‍ പുരുഷ ഗോള്‍ഫ് ആഗസ്ത് ഒന്ന് മുതല്‍ നാല് വരെയും വനിതാ മത്സരങ്ങള്‍ ആഗസ്ത് ഏഴ് മുതല്‍ പത്ത് വരെയും ആണ് നടക്കുക. കഴിഞ്ഞ തവണ ടോക്ക്യോ ഒളിംപിക്സില്‍ അദിതി നാലാം സ്ഥാനക്കാരിയായാണ് ഫിനിഷ് ചെയ്തത്. ഭാരത ഗോള്‍ഫ് താരം നേടുന്ന ഉയര്‍ന്ന സ്ഥാനമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: