ആലപ്പുഴ; സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് കൊടുക്കുന്നതിന്റെ മറവില്‍ അന്യാധീനപ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡുകളുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമിതി.
മുന്‍പ് പാട്ടത്തിന് കൊടുത്ത ഭൂമികളും വാടകയ്ക്ക് കൊടുത്ത കെട്ടിടങ്ങളും ഇന്ന് സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ക്ഷേത്ര സ്വത്തുക്കള്‍, അത് തിരുവാഭരണമോ, മറ്റ് സ്ഥാവര ജംഗമ വസ്തുക്കളോ ആകട്ടെ, അത് പണയം വയ്ക്കാനും പാട്ടത്തിന് കൊടുക്കാനും അത് വഴി അന്യാധീനപ്പെടുത്താനുമുള്ള ദേവസ്വംബോര്‍ഡുകളുടെ ശ്രമം പ്രതിഷേധാര്‍ഹമാണ്.
ദേവസ്വം ബോര്‍ഡ് ഇത്തരം ശ്രമങ്ങള്‍ തുടരുകയാണെങ്കില്‍ വിശ്വാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്.വി. ബാബു അറിയിച്ചു. ക്ഷേത്ര വിശ്വാസികള്‍ക്ക് പോലും ക്ഷേത്രത്തിലെത്തുമ്പോള്‍ സ്വന്തം വാഹനം പാര്‍ക്ക് ചെയ്യാന്‍ പണം കൊടുക്കേണ്ടി വരുമെന്നും വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കും എന്നും ആര്.വി. ബാബു പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: