കോട്ടയം: നവോത്ഥാന നായകന്‍ അയ്യന്‍കാളിയുടെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയുടെ 83-ാം ദേഹവിയോഗ ദിനാചരണം കോട്ടയത്ത് നടന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ മുട്ടമ്പലം അദ്ധ്യക്ഷനായി. പട്ടികജാതി വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.കെ. വിജയന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, എസ്. കണ്ണന്‍, ഭാരവാഹികളായ സന്തോഷ് മണര്‍കാട്, മനോജ് പരിപ്പ്, പൊന്നമ്മ തങ്കച്ചന്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക