കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയും ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറ്റലിയില്‍ നടത്തിയ കൂടിക്കാഴ്ചയെ വികലമായി ചിത്രീകരിച്ച് വിവാദമാക്കാന്‍ ശ്രമിച്ച സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമീപനം വിശ്വാസികളെ വേദനിപ്പിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
അനാവശ്യമായി അനവസരത്തില്‍ നടത്തുന്ന അവഹേളനത്തില്‍ അപ്പോസ്തലേറ്റ് ആശങ്ക അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. മാര്‍പാപ്പക്ക് ദൈവത്തെ കാണാന്‍ സാധിച്ചെന്ന തരത്തിലുള്ള ഒരു പോസ്റ്റര്‍ ഒരു പ്രധാന പാര്‍ട്ടിയുടെ പേരില്‍ പ്രചരിക്കാന്‍ ഇടയായത്തില്‍ ഉത്കണ്ഠയുണ്ടെന്നും ക്രൈസ്തവ ന്യൂനപക്ഷത്തെ അധിക്ഷേപിക്കാന്‍ നടത്തുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിക്കാനും നിരോധിക്കാനും പാര്‍ട്ടി നേതൃത്വം ശ്രദ്ധിക്കണമെന്നും എക്സി. സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ശക്തമായ സാമൂഹ്യ പ്രതിഷേധത്തിന്റെ പേരില്‍ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും മേലില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ പാര്‍ട്ടിയും മുന്നണിയും ഗൗരവമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: