ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്മ സാവിത്രിദേവിയെ കാണാനെത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മയും മകനും സ്നേഹം പങ്കുവെയ്ക്കുന്ന അതിവൈകാരിക നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു.
പ്രായക്കൂടുതല്‍ കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് അമ്മ സാവിത്രിദേവിയെ ജെറിയാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യോഗി ആദിത്യനാഥ് അമ്മയെ വീണ്ടും കണ്ടത്. അമ്മയോടൊപ്പം യോഗി ആദിത്യനാഥ് 20 മിനിറ്റ് ചെലവഴിച്ചു. ഇരുവരും സംസാരിക്കുകയും ചെയ്തു.
ചെറുപ്പത്തില്‍ ആത്മീയതയും സന്യാസിയുമായി വീടുവിട്ടറിങ്ങിയ യോഗി ആദിത്യനാഥ് പിന്നീട് ഗോരഖ്പൂര്‍ മഠത്തിലെ അധിപതിയായി മാറുകയായിരുന്നു. അതിന് ശേഷമാണ് വിധിവൈപരീത്യത്താല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കേണ്ടി വന്നത്. 87 വയസ്സായ അമ്മ ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ എന്ന ഗ്രാമത്തിലാണ് ജീവിതം. മൂന്ന് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അടക്കം സാവിത്രി ദേവിയ്ക്ക് ഏഴ് മക്കളാണ്. ഒരു ഫോറസ്റ്റ് ഓഫീസറായിരുന്നു യോഗിയുടെ അച്ഛന്. യോഗിയുടെ സഹോദരന്മാരായ, ലക്ചററായി ജോലി ചെയ്യുന്ന മനേന്ദ്രനും ജേണലിസ്റ്റായി ജോലി ചെയ്യുന്ന മഹേന്ദ്രനും ഒപ്പമാണ് അമ്മ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: