കോട്ടയം അടുത്തവര്‍ഷം ജനുവരി മുതല്‍ റബര്‍ ബോര്‍ഡ് യൂറോപ്യന്‍ യൂണിയന് ഡി ഫോറസ്റ്റേഷന് റെഗുലേഷന് (ഇ യു.ഡി.ആര്) സംവിധാനം നടപ്പാക്കും. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ കയറ്റുമതി ചെയ്യുന്ന റബ്ബറിനും റബര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഡ്യൂ ഡിലിജന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ഭാഗമാണിത്. മറ്റ് റബര്‍ ഉല്പാദക രാജ്യങ്ങളേക്കാള്‍ മുന്നേ ഈ സംവിധാനത്തിലേക്ക് മാറാനാണ് റബ്ബര്‍ ബോര്‍ഡ് പരിശ്രമിക്കുന്നത് .
2020 നു ശേഷം വനനശീകരണം നടത്തിയ സ്ഥലത്ത് റബ്ബര്‍ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചതല്ല എന്ന സാക്ഷ്യപ്പെടുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്റെ നിഷകര്ഷപ്രകാരമാണ് ഈ സംവിധാനം . എവിടെനിന്നാണ് റബര്‍ ഉത്പാദിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ജിയോ ടാഗ് ഉള്‍പ്പെടെയുള്ളവ സാക്ഷ്യപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരും. യൂറോപ്യന്‍ യൂണിയനിലേക്ക് ഇങ്ങനെ കയറ്റി അയക്കുന്ന റബ്ബറിനും ഉത്പ്പന്നങ്ങള്‍ക്കും മികച്ച വില ലഭിക്കാന്‍ ഇത് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: