ഉദൽഗുരി: അസം പോലീസ് സംസ്ഥാനത്തെ ഉദൽഗുരി ജില്ലയിൽ നിന്ന് അനധികൃത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻശേഖരം കണ്ടെടുത്തു. വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദൽഗുരി ജില്ലാ പോലീസ് പറയുന്നതനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം ഉദൽഗുരി പോലീസ് സ്റ്റേഷന് കീഴിലുള്ള ഉദൽഗുരി പട്ടണത്തിനടുത്തുള്ള ശാന്തിപൂർ ഗ്രാമത്തിൽ നിന്നുമാണ് പോലീസ് സംഘം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്.
ഒരു വീട്ടിൽ നിന്ന് ഒരു എകെ 56 റൈഫിൾ, ഒരു മാഗസിൻ, 668 വെടിയുണ്ടകൾ എന്നിവ പോലീസ് സംഘം കണ്ടെടുത്തതായി ഉദൽഗുരി ജില്ല പോലീസ് സൂപ്രണ്ട് പുഷ്കിൻ ജെയിൻ പറഞ്ഞു.
“രണ്ട് പേർ അനധികൃത ആയുധങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ ഉദൽഗുരി പോലീസ് അവരെ അറസ്റ്റ് ചെയ്തു, ” -ജെയിൻ പറഞ്ഞു.
ഇയാളെ ചോദ്യം ചെയ്തപ്പോൾ, അവർ ആയുധങ്ങൾ ശാന്തിപൂർ പ്രദേശത്തെ ഒരു വീട്ടിൽ ഒളിപ്പിച്ചതായി തങ്ങൾക്ക് മനസ്സിലായി. വീട്ടിൽ നിന്ന് ഒരു എകെ 56 റൈഫിൾ, ഒരു മാഗസിൻ, 668 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പുഷ്കിൻ ജെയിൻ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: