തൃശ്ശൂര്‍: ഫെഡറല്‍ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.എ. ബാബു രചിച്ച ‘പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്’ പുസ്തകം പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സാപ്പിഹയറിന്റെ സഹ സ്ഥാപകൻ ദീപു സേവ്യറും സിവിൽ സർവീസ് റാങ്ക് ഹോൾഡർ സിദ്ധാർത്ഥ രാംകുമാറും ചേർന്ന് പ്രകാശനം ചെയ്തു. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്‍ സഹൃദയ കോളേജില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആനുവല്‍ കോണ്‍ക്ലേവില്‍ വെച്ച് നടന്ന ചടങ്ങിൽ ടിഎംഎ പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി മധു, സ്റ്റുഡന്റസ് ചാപ്റ്റർ കോർഡിനേറ്റർ ജാക്ക്സൺ ഡേവിഡ്, സിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോ ജോണി മാളക്കാരൻ എന്നിവർ പങ്കെടുത്തു.
നാലു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ബാങ്കിങ് മേഖലയിൽ നടപ്പിലാക്കിയ പരിഷ്കരണങ്ങളും ഇടപാടുകാരുമായുള്ള വിശാലമായ ബന്ധവും വിവരിക്കുന്നതാണ് പുസ്തകം. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതവിദ്യാഭ്യാസം നേടിയ കെ.എ. ബാബു ബാങ്കിങ്, സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനാണ്. മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ് മാര്‍ക്കറ്റിംഗ്, മോട്ടിവേഷന്‍ വിഷയങ്ങളില്‍ പരിശീലകന്‍ കൂടിയാണ് എഴുത്തുകാരന്‍.
ബാങ്കിങ് മേഖലയിൽ ഉന്നത പദവികള്‍ വഹിച്ച ബാബു കെ എ ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തില്‍ ഇന്റേണല്‍ ഓംബുഡ്സ്മാന്‍ ആണ്. കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്’ ഓൺലൈനിലും ആമസോണിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: