കൊൽക്കത്ത: ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻഅപകടം നടന്ന ന്യൂജൽപായ്ഗുരിയിൽ പരിക്കേറ്റവരെയും മരിച്ചവരുടെ ആശ്രിതരെയും സന്ദർശിച്ച് ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ്. നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെ അദ്ദേഹം കണ്ട് ആശ്വസിപ്പിച്ചു.
പരിക്കേറ്റവരിൽ ആറുപേരുടെ സ്ഥിതി ഗുരുതരമാണ്. 41 പേർ ആശുപതിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ സംഘവുമായി ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ഗവർണർ ആനന്ദബോസ് ആവശ്യമെങ്കിൽ ബംഗാളിലെ മറ്റു ജില്ലകളിൽ നിന്ന് കൂടുതൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കാമെന്ന് ഉറപ്പു നൽകി. ഗവർണർ ജൽപ്പായ്ഗുരിയിൽ ക്യാമ്പ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: