തെല്‍ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു. യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. അടിയന്തരാവസ്ഥാ സര്‍ക്കാരില്‍ നിന്ന് ബെന്നി ഗാന്റ്സിന്റെ രാജിക്ക് പുറകെയാണ് മന്ത്രിസഭ പിരിച്ച് വിട്ടത്. മിതവാദി രാഷ്ട്രീയക്കാരനും ദേശീയ ഐക്യ പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്റ്സ് കഴിഞ്ഞ വര്‍ഷമാണ് അടിയന്തര സഖ്യത്തില്‍ ചേരുകയും യുദ്ധകാല സര്‍ക്കാറിന്റെ ഭാഗമാവുകയും ചെയ്തത്. ബെന്നി ഗാന്റ്സിന്റെ രാജിയോടെ യുദ്ധ മന്ത്രിസഭയുടെ ആവശ്യമില്ലെന്ന് നെതന്യാഹു മന്ത്രിമാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. നെതന്യാഹുവും മുതിര്‍ന്ന ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് കമാന്‍ഡര്‍മാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കിടയിലാണ് അസാധാരണമായ ഇത്തരമൊരു നീക്കം
ബെന്നി ഗാന്റസ് രാജിവെച്ചതിന് ശേഷം നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികള്‍ പുതിയ ഒരു അടിയന്തര മന്ത്രിസഭ രുപീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഇസ്രായേല്‍ ധനമന്ത്രി ബെസേലേല്‍ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എന്നിവര്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം ആവശ്യങ്ങള്‍ നെതന്യാഹു നിരാകരിച്ചു.
യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ കാബിനറ്റായിരിക്കും. നെതന്യാഹുവിന്റെ തീരുമാനം ഇസ്രേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന നെതന്യാഹു, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒപ്പം കൂട്ടിയാണ് മന്ത്രിസഭ രൂപീകരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: