കോട്ടയം: കലാപത്തെക്കുറിച്ച് എന്തിന് സ്കൂള്‍ പാഠപുസ്തകത്തില്‍ പഠിപ്പിക്കണം? അക്രമാസക്തരും വിഷാദരോഗികളുമായവരെയല്ല, നല്ല പൗരന്മാരെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍. എന്നാല്‍ അത് പറ്റില്ല കലാപം പഠിപ്പിക്കണം എന്ന് ചിലര്‍ക്കൊക്കെ വലിയ നിര്‍ബന്ധം. എന്‍സിഇആര്‍ടിയുടെ പരിഷ്കരിച്ച 12ാം ക്ലാസിലെ പാഠപുസ്തകത്തില്‍ അയോധ്യ പ്രശ്നം വിവരിക്കുന്ന പാഠഭാഗത്ത് ബാബറി മസ്ജിദ് എന്ന പേര് ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്. കോടതി വിധിയോടെ അടഞ്ഞ അധ്യായമായി മാറിയ അയോധ്യ പ്രശ്നം വീണ്ടും കുത്തിപ്പൊക്കുകയാണ് മനോരമ അടക്കമുള്ള ചില മാധ്യമങ്ങള്‍. ഒരു വിഭാഗം ജനങ്ങളില്‍ വീണ്ടും അസ്വസ്ഥതകള്‍ സൃഷ്ടിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമല്ലെങ്കില്‍ പിന്നെ ഇതെന്താണ്? മലയാള മനോരമ ഇന്ന് ഒന്നാം പുറത്ത് പ്രധാന വാര്‍ത്തയായി കൊടുത്തിരിക്കുന്നത് ബാബറി മസ്ജിദ് പാഠപുസ്തകത്തില്‍ നിന്ന് വെട്ടി, വെറും നിര്‍മ്മിതി എന്ന പാഠം എന്ന തലക്കെട്ടിലുള്ള വാര്‍ത്തയാണ്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവം മുന്‍പ് നാലു പേജുകളിലായി വിവരിച്ചിരുന്നത് പുതിയതില്‍ രണ്ടായി കുറഞ്ഞു എന്നും മനോരമ പരിതപിക്കുന്നുണ്ട്. വാര്‍ത്ത നല്കുന്നതിലല്ല, അത് ഇന്നത്തെ ഏറ്റവും പ്രധാന വാര്‍ത്തയാക്കി മാറ്റിയതിലാണ് പത്രത്തിന്റ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വര്‍ഗീയ താത്പര്യം വെളിവാകുന്നത്. സ്കൂള്‍ കുട്ടികളുടെ മനസ്സില്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ ശേഷിക്കണമെന്ന് മനോരമ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അത് എന്തിനുവേണ്ടിയാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: