കൊല്‍ക്കത്ത: കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി റെയില്‍വേ അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ക്ക് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിലെ മന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും അതീവ ദുഖം രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പശ്ചിമബംഗാള്‍ സര്‍ക്കാറും റെയില്‍വേയും പ്രത്യേകം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
അപകടത്തില്‍ മരണ സംഖ്യ 15 ആയി. 60 പേര്‍ക്ക് പരിക്കേറ്റതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. ലോക്കൊ പൈലറ്റും സഹ പൈലറ്റും അപകടത്തില്‍ മരിച്ചു. ഡാര്‍ജിലിങ് ജില്ലയിലെ ഫാന്‍സിഡെവ മേഖലയിലാണ് അപകടം നടന്നത്. രംഗപാണി സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. മൂന്ന് ബോഗികള്‍ പാളം തെറ്റി.
അതേസമയം, പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തെ തുടർന്ന് 19 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അഗർത്തല-സീൽദ റൂട്ടിൽ ഗതാഗതം സ്തംഭിച്ചിരുന്നു. വടക്കൻ ബംഗാളിൽ നിന്നും രാജ്യത്തിന്റെ നോർത്ത്-ഈസ്റ്റേൺ മേഖലയിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചു. ഇതോടെയാണ് സർവീസുകൾ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: