കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസംവില ഉയര്‍ന്നുനിന്ന ശേഷമാണ് വില കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6630 രൂപയിലും പവന് 53040 രൂപയിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
480 രൂപ കൂടി പവന് 53,200 രൂപ എന്നതായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില. ഗ്രാമിന് 6650 രൂപയും. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല. അന്താരാഷ്‌ട്ര തലത്തില്‍ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഔണ്‍സിന് 2,324.03 ഡോളര്‍ ആണ് ഇന്ന് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: