India

ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

Published by

ജമ്മു : കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്.

രാത്രി നടന്ന ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു.

അതേസമയം, ജമ്മു മേഖലയിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ഇന്ന് ജമ്മുവിലെത്തും.

നഗ്രോട്ടയിലെ വൈറ്റ് നൈറ്റ് കോർപ്‌സ് ആസ്ഥാനത്ത് അദ്ദേഹം ഒരു മീറ്റിംഗ് നടത്തുമെന്നാണ് വിവരം. ഈ മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം അദ്ദേഹം വിലയിരുത്തും.

കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് ഭീകരരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടിരുന്നു.

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണിത്.

ജമ്മു മേഖലയിൽ ഉയർന്നുവരുന്ന ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതികരണം നടത്താൻ ഷാ ഉന്നത ഉദ്യോഗസ്ഥരോട് യോഗത്തിൽ നിർദ്ദേശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക