കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഇന്ന് രാവിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് ഒരു ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി മുതിർന്ന നോർത്ത് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) ഉദ്യോഗസ്ഥൻ പറഞ്ഞു. രാവിലെ 9 മണിയോടെ നടന്ന അപകടത്തിൽ 15 പേർ മരിച്ചു. മരിച്ചവരിൽ ഗുഡ്സ് ട്രെയിനിന്റെ അടക്കം മൂന്ന് റെയിൽവെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. 60 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടെന്ന് എൻഎഫ്ആറിന്റെ കതിഹാർ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ പറഞ്ഞു.
അഗർത്തലയിൽ നിന്നുള്ള 13174 കാഞ്ചൻജംഗ എക്സ്പ്രസ് ന്യൂ ജൽപായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിക്ക് സമീപം ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ പത്തിലധികം പേരുടെ നില ഗുരുതരമാണ്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് രക്ഷാപ്രവർത്തനത്തിന് നിർദ്ദേശം നൽകി.
“ഇപ്പോൾ, ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്ത് നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്, കാഞ്ചൻജംഗ എക്സ്പ്രസ് ഒരു ചരക്ക് ട്രെയിനിൽ ഇടിച്ചതായി റിപ്പോർട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കലിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി. യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു. ” – സംഭവവികാസത്തോട് പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ബംഗാളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഡാർജിലിങ്ങിലേക്കുള്ള വിനോദസഞ്ചാരികൾ ട്രെയിലെ യാത്രക്കാരായിരുന്നു എന്നാണ് സൂചന. ഗുവഹാത്തി, സെൽഡ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ഹെൽപ്പലൈൻ നമ്പറുകളും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: