അവസാനനിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയിയായിരിക്കുകയാണ് ജിന്റോ ബോഡി ക്രാഫ്റ്റ്. ജിന്റോയ്‌ക്ക് കപ്പടിച്ചപ്പോൾ, ജീത്തു ജോസഫ് സിനിമയിലേക്കുള്ള നായകവേഷവും ഫസ്റ്റ് റണ്ണറപ്പ് ടൈറ്റിലുമായിരുന്നു അർജുൻ ശ്യാം ഗോപനെ കാത്തിരുന്നത്.
ജാസ്മിൻ സെക്കന്റ് റണ്ണറപ്പായി. അഭിഷേക് തേർഡ് റണ്ണറപ്പ് ആയപ്പോൾ, ഋഷിയാണ് ഷോയുടെ നാലാമത്തെ റണ്ണറപ്പ്
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയകിരീടം ചൂടിയിരിക്കുകയാണ് ജിന്റോ ബോഡി ക്രാഫ്റ്റ്. ഫസ്റ്റ് റണ്ണറപ്പായ അർജുന് സ്വപ്നസമാനമായൊരു ഓഫറാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ ഒരുക്കി വച്ചത്. ബിഗ് ബോസ് വീട്ടിൽ വച്ചുനടന്ന ഒഡിഷനിന്റെ ഫലപ്രഖ്യാപനവും മോഹൻലാൽ നടത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അർജുനു ക്ഷണം ലഭിച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: