Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അതിരുവിട്ട മുസ്ലിം പ്രീണനത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തും. ഏത് വെല്ലുവിളികളും നേരിടും; ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ല

Janmabhumi Online by Janmabhumi Online
Jun 17, 2024, 04:19 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

വെള്ളാപ്പള്ളി നടേശന്‍

മാനേജിംഗ് എഡിറ്റര്‍,
യോഗനാദം

കേരളത്തിലെ ഇടതു, വലതു മുന്നണികള്‍ തുടരുന്ന അതിരുവിട്ട മുസഌം പ്രീണനമെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാന്‍ ഒന്നേയുളളൂ; ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല. സത്യം പറഞ്ഞവര്‍ ക്രൂശിക്കപ്പെട്ടതാണ് ലോകചരിത്രം. സ്വന്തം മതക്കാര്‍ക്കു വേണ്ടി രാഷ്‌ട്രീയപാര്‍ട്ടികളോട് വിലപേശി പൊതുസമ്പത്ത് കൊള്ളയടിക്കുന്നവരുടെയും അധികാരക്കസേരകള്‍ വെട്ടിപ്പിടിക്കുന്നവരുടെയും മതേതര മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍ വേദനിച്ചിട്ട് കാര്യമില്ല. അവരുടെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറാണ്.

ഇതിന്റെ പേരില്‍ എന്റെ ചോര കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് മുന്നോട്ടുവരാം. രക്തസാക്ഷിയാകാനും ഭയമില്ല. മുന്നോട്ടുവച്ചത് കേരളത്തിലെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളാണ്. വിയോജിപ്പുള്ളവരുണ്ടെങ്കില്‍ കണക്കുകളും വസ്തുതകളും വച്ച് തെളിയിക്കട്ടെ. ഇന്ത്യ ജനാധിപത്യരാജ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യമാണ് അതിന്റെ ആണിക്കല്ല്. അപ്രിയസത്യങ്ങള്‍ ചൊല്ലുന്നവരെ ആക്ഷേപിക്കാനും ആക്രമിക്കാനും വെല്ലുവിളിക്കാനും മുതിരുന്നവര്‍ അറിയുക; ഇതൊന്നും ഇവിടെ വിലപ്പോകില്ല. തിണ്ണമിടുക്ക് കാണിച്ച് ഭയപ്പെടുത്താന്‍ നോക്കിയാല്‍ കീഴടങ്ങുന്നവരല്ല ഞങ്ങള്‍.

ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ട് മുസ്ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നോമിനേറ്റ് ചെയ്തതിലെ അനീതി ചൂണ്ടിക്കാണിച്ചതാണ് ഞാന്‍ ചെയ്ത പാതകം. കേരളത്തില്‍ ആകെയുള്ളത് ഒമ്പത് രാജ്യസഭാ സീറ്റുകളാണ്. അതില്‍ അഞ്ചുപേരും മുസഌങ്ങളാണ്. രണ്ടുപേര്‍ ക്രിസ്ത്യാനികളും. ജനസംഖ്യയുടെ പകുതിയിലേറെയുള്ള ഹിന്ദുക്കള്‍ക്ക് രണ്ടുമുന്നണികളും കൂടി നല്‍കിയത് രണ്ടേ രണ്ട് സീറ്റുകളും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുന്‍ഗണന മതത്തിനാണ്. ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുമ്പോള്‍ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല.

എറണാകുളത്ത് കെ.ജെ. ഷൈനെയും മലപ്പുറത്ത് വസീഫിനെയും കോട്ടയത്ത് തോമസ് ചാഴികാടനെയും മത്സരിപ്പിക്കുന്ന ഇടതുപക്ഷം ഹിന്ദുഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ മാത്രമാണ് മതേതരരാകുന്നത്. മുസ്ലിം സ്വാധീനമുള്ള വടക്കന്‍ കേരളത്തിലെ മുസ്ലിം ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കു പോലും മുസ്ലിങ്ങള്‍ വോട്ടുചെയ്തില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെയാണ് അവര്‍ വിജയിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടക്കം മുതല്‍ ജീവശ്വാസം പോലെ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്റെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിക്കുകയായിരുന്നു. എന്നിട്ടും പഠിക്കാതെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാന്‍ അവര്‍ വീണ്ടും കണ്ടെത്തിയത് മുസ്ലിം നേതാക്കളെ. ഇതെല്ലാം തുറന്നു പറഞ്ഞതാണ് തെറ്റെങ്കില്‍ ആ തെറ്റ് തുടരാന്‍ തന്നെയാണ് തീരുമാനം.

കേരളത്തിലെ ഒരു സാമൂഹ്യവിഷയം മുന്നോട്ടുവച്ചപ്പോള്‍ ചില മുസ്ലിം നേതാക്കള്‍ തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്‌ക്കണമെന്നും പ്രസ്താവനകളുമായി രംഗത്തുവന്നത് ഖേദകരമാണ്. പൊതുവേ മാന്യമായി സംസാരിക്കുന്ന ജംഇയ്യത്തുല്‍ ഉലമ നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വരെ കടുത്ത വാക്കുകളുമായി പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ സൗമ്യതയൊക്കെ പമ്പ കടന്നു. കേരളത്തിലെ വര്‍ഗീയവാദികള്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. മതവെറിയും പരമത പരിഹാസങ്ങളും നിറഞ്ഞ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി ലോകത്തെ ഏതെങ്കിലും കോണിലെ മതസംഘര്‍ഷങ്ങളുടെ പേരില്‍ ഇവിടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നവരാണോ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍? സുജനമര്യാദയുടെ പേരില്‍ ആരും ഇതൊന്നും തുറന്നു പറയുന്നില്ലെന്നേയുള്ളൂ.

താന്‍ വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ഭാവിയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാതിരിക്കാനും സാമുദായിക സമന്വയം നിലനിര്‍ത്താനും വേണ്ടിയാണ് ഒരു സമൂഹം നേരിടുന്ന വിവേചനങ്ങളെയും അസമത്വങ്ങളെയും ചോദ്യം ചെയ്യുന്നത്. ഗുരുതരമായ ഈ സാഹചര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യതയുണ്ട്. ഇല്ലെങ്കില്‍ ചവിട്ടി ഒതുക്കപ്പെടുന്നവര്‍ പ്രതികരിച്ചെന്നിരിക്കും. അനുദിനം പെരുകുന്ന അന്തരങ്ങളാണ് പ്രതിഷേധങ്ങളായി വളരുന്നത്. അതു മനസിലാക്കാനുള്ള വകതിരിവ് കാണിക്കാതെ വാളുമായി നേരിടാന്‍ ഇപ്പോഴേ ശ്രമിക്കുന്നവര്‍ നാളെ എങ്ങനെ പ്രതികരിക്കുമെന്നുകൂടി ആലോചിക്കണം. വികാരമല്ല, വിചാരമാണ് നമ്മളെ നയിക്കേണ്ടത്.

തൃശൂരില്‍ സുരേഷ്‌ഗോപി പാട്ടുംപാടി ജയിച്ചത് എങ്ങനെയാണെന്ന് എന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ ചിന്തിക്കുന്നത് നല്ലതാണ്. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളുടെ വോട്ടാണ് സുരേഷ് ഗോപിയുടെ തുറുപ്പുചീട്ട്. ഇത്രയുംകാലം ബിജെപിയെ എതിര്‍ത്തവരാണ് ക്രൈസ്തവ സമൂഹം. ഇരുമുന്നണികളുടെയും മുസ്ലിം പ്രീണനവും മുസ്ലിം ലീഗിന്റെയും കുറേ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോള്‍ ക്രൈസ്തവര്‍ ബിജെപിയെ രക്ഷകരായി കണ്ടു. സുരേഷ് ഗോപിയും ഭാര്യയും ചേര്‍ന്ന് ആലപിച്ച ക്രൈസ്തവ ഭക്തിഗാനമാണ് ഇപ്പോള്‍ അവരുടെ ഭവനങ്ങളിലെ ആരാധനാഗാനം.

മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകള്‍ പരിഷ്‌കരിക്കാന്‍ മുസ്ലിം ലീഗിന്റെയും മുസ്ലിം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം. തെറ്റു തിരുത്താതെയാണ് മുന്നണികള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ നാളെ ഹൈന്ദവരും, വിശേഷിച്ച് പിന്നാക്ക, പട്ടികവിഭാഗങ്ങളും ക്രൈസ്തവരുടെ പാത പിന്തുടരും. സഹിഷ്ണുതയാണ് ഹൈന്ദവസംസ്‌കാരത്തിന്റെ കാമ്പ്. വാളെടുത്ത് നീതി നടപ്പാക്കുന്നത് ഹിന്ദുക്കളുടെ രീതിയുമല്ല. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനും മതംമാറ്റാനും ആരാധനാലയ ധ്വംസനങ്ങള്‍ക്കും ഹിന്ദുമതം മുതിര്‍ന്നിട്ടില്ല. നൂറ്റാണ്ടുകള്‍ വൈദേശികാധിപത്യത്തില്‍ കഴിഞ്ഞ് പീഡനങ്ങളുടെ കടലുകള്‍ താണ്ടിക്കടന്നവരാണ് ഈ സമൂഹം. അതൊരു ബലഹീനതയായി കണ്ട് ഇനിയും ചവിട്ടിത്തേയ്‌ക്കാന്‍ മുതിരരുത്.

കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്‌ട്രീയം തുടങ്ങിയ കാലത്തുതന്നെ ആരംഭിച്ചതാണ്. വോട്ടുബാങ്കിന്റെ ബലത്തില്‍ യുഡിഎഫ് ഭരണത്തിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ശക്തിപ്രാപിച്ചത്. സാമൂഹികമായും സാമ്പത്തികമായും അവര്‍ ഉയര്‍ന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങി സമസ്തമേഖലയിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടിയതിന് നാം സാക്ഷ്യം വഹിച്ചു. പിന്നാക്ക, പട്ടികവിഭാഗങ്ങള്‍ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തൊഴിലുറപ്പിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തുകിട്ടിയെന്നും ബേപ്പൂര്‍ ബോട്ടപകടത്തില്‍ എന്തുനല്‍കിയെന്നും ഒന്നു വിലയിരുത്തിയാല്‍ മരണത്തില്‍പ്പോലും സര്‍ക്കാരുകള്‍ കാണിച്ച മത, ദേശ വിവേചനം വ്യക്തമാണ്.

പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ ആര്‍ക്കാണ് ഗുണമുണ്ടായത്? മലപ്പുറത്ത് എസ്എന്‍ഡിപിയോഗത്തിന് ഒരു വിദ്യാലയം പോലും നല്‍കിയില്ല. ഡസന്‍ കണക്കിന് കോളജുകളാണ് മറ്റുള്ളവര്‍ക്ക് ലഭിച്ചത്. അറബി കോളജുകളെപ്പോലും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളാക്കി, അറബി ധനതത്ത്വശാസ്ത്രം വരെ പഠിപ്പിക്കുന്നത് കാണണമെങ്കില്‍ മലപ്പുറത്തേക്ക് പോയാല്‍ മതി. മാന്യത കൊണ്ടാണ് ഇക്കാര്യങ്ങളില്‍ ഇതുവരെ മൗനം പാലിച്ചത്. ഗതികെട്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ഇത്തരം ഒരുപാട് കഥകളുടെ പൊതികള്‍ കൈയിലുണ്ട്. അതൊക്കെ അഴിക്കാതിരിക്കുന്നതല്ലേ നല്ലത്?

കേരളത്തില്‍ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കില്‍ ഇവിടെ ഒരു സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്തുക തന്നെ വേണം. ഉന്നയിക്കപ്പെടുന്ന പരാതികളും ആരോപണങ്ങളും അപ്പോള്‍ വ്യക്തമാകും. ആധുനികലോകത്ത് കണക്കുകള്‍ക്കും വസ്തുതകള്‍ക്കുമാണ് വില. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള ഏകമാര്‍ഗം ഇതു മാത്രമാണ്. എന്നെയും സംഘടനയെയും പുലഭ്യം പറയുന്നത് നിര്‍ത്തി സാമൂഹ്യ, സാമ്പത്തിക സര്‍വേ നടത്താന്‍ അവര്‍ ആവശ്യപ്പെടട്ടെ. എല്ലാ ന്യൂനപക്ഷ സംഘടനകളെയും രാഷ്‌ട്രീയ കക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുന്നു. നിലപാടുകളില്‍ ആര്‍ജ്ജവമുള്ളവര്‍ക്ക് മുന്നോട്ടുവരാം.

(എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിന്റെ എംഡി എന്ന നിലയില്‍ 2024 ജൂണ്‍ 16 ലക്കത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍)

Tags: Yoganadam MagazineVellapally Natesan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

vellapally
Kerala

എസ്എന്‍ഡിപിയെ തളര്‍ത്താന്‍ ശ്രമിച്ചവര്‍ തോറ്റുമടങ്ങിയിട്ടേയുള്ളു: വെള്ളാപ്പള്ളി

Main Article

അങ്ങിനെയാണ് സര്‍ മലപ്പുറം

Kerala

മലപ്പുറം പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിയെ വേട്ടയാടാന്‍ അനുവദിക്കില്ല: വിഎച്ച്പി

Kerala

ആശുപത്രിയിൽ തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ ആരോഗ്യനില തൃപ്തികരം

മൈസൂരില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസംഗമത്തില്‍  അഡ്വ. എ. ജയശങ്കര്‍ പ്രസംഗിക്കുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies