കൊല്ലം: പ്രമോഷന്‍ പോലും വേണ്ടെന്നു വെച്ച് സ്‌പെഷല്‍ യൂണിറ്റുകളിലെ നിലവിലെ തസ്തികകളില്‍ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പിമാര്‍ വരെ ഇത്തരത്തില്‍ സംസ്ഥാന പോലീസില്‍ തുടരുന്നുണ്ട്.
രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ ചെയ്യേണ്ടിവരുന്നതും ജോലി ഭാരക്കൂടുതലും അധിക സമ്മര്‍ദവും ഏറ്റെടുക്കേണ്ടതിനാലാണ് സ്‌പെഷല്‍ യൂണിറ്റുകള്‍ വിടാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നത്. കൊല്ലത്ത് അഡ്മിനിസ്‌ട്രേഷന്‍ എസ്പിയായി പ്രമോഷന്‍ ലഭിച്ച സീനിയര്‍ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.
സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എന്നിവയാണ് സ്‌പെഷല്‍ യൂണിറ്റില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍. ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് പൊതുവെ ജോലി കുറവാണ് സ്‌പെഷല്‍ യൂണിറ്റുകളില്‍. വര്‍ഷങ്ങളായി സ്‌പെഷല്‍ യൂണിറ്റുകളില്‍ തുടരുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്.
ഭരണാനുകൂല സംഘടനയെ കൂട്ടുപിടിച്ചാണ് ഇവര്‍ ‘സുഖ സേവനം’ തുടരുന്നതെന്നും ഭരണാനുകൂല സംഘടനയെ അനുകൂലിക്കാത്തവരില്‍ ഉടന്‍ ഉത്തരവ് നടപ്പാക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: