ഹാംബര്‍ഗ്: പോളണ്ടിന്റെ കടുത്ത വെല്ലുവിളി കടന്ന് നെതര്‍ലന്‍ഡ്സ് യൂറോകപ്പ് 2024ലെ ആദ്യ ജയം സ്വന്തമാക്കി. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു ഡച്ച് പടയുടെ വിജയം.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ പോളണ്ടിന് വേണ്ടി ആദം ബുക്സ ആണ് കളിയുടെ 16-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ വഴങ്ങിയതോടെ വാലിന് തീപിടിച്ച നെതര്‍ലന്‍ഡ്സ് വാശിയോടെ പൊരുതി. 29-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്‍ നിര താരം കൂടിയായ ഗോഡി ഗാക്പോയുടെ ഗോളില്‍ ഡച്ച് ടീം ഒപ്പമെത്തി.
ആദ്യ പകുതിയ 1-1 സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയിലാണ് ഡച്ച് പടയുടെ വിജയഗോള്‍ കണ്ടത്. മത്സരം എന്തപതാം മിനിറ്റിലെത്തിയപ്പോളാണ് നെതര്‍ലന്‍ഡ്സ് വിജയഗോള്‍ നേടിയത്. 83-ാം മിനിറ്റില്‍ വോറ്റ് വെയ്ഗോഴ്സ്റ്റ് ആണ് ഡച്ച് പടയുടെ വിജയഗോള്‍ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയയും ഫ്രാന്‍സും ആണ് മറ്റ് ടീമുക്ല#.
പ്രതികരിക്കാൻ ഇവിടെ എഴുതുക: