റോം : ഇറ്റലിയില്‍ നടക്കുന്ന പെരുഗിയ എ.ടി.പി ചലഞ്ചര്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരം സുമിത് നാഗല്‍.സെമിഫൈനലില്‍ സ്പാനിഷ് താരം ബെര്‍ണബെ സാപ്റ്റ മിറാലസിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്.
ആദ്യ സെറ്റ് ടൈബ്രേക്കറില്‍ 7-6 നു നേടിയ നാഗല്‍ രണ്ടാം സെറ്റ് 1-6 നു കൈവിട്ടു. എന്നാല്‍ മൂന്നാം സെറ്റ് 6-3 നു നേടി ഫൈനല്‍ ഉറപ്പിച്ചു.
ഫൈനലില്‍ ആറാം സീഡ് ആയ നാഗല്‍ ഒന്നാം സീഡ് ഇറ്റാലിയന്‍ താരം ലൂസിയാനോ ദാര്‍ദെറിയെ ആണ് നേരിടുക.കഴിഞ്ഞ ആഴ്ച ഹെയില്ബ്രോം ചലഞ്ചറില്‍ കിരീടം നേടിയ നാഗല്‍ മറ്റൊരു കിരീടം ആണ് ലക്ഷ്യം വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: