മൂടിക്കെട്ടിയ ആകാശത്തിന്
ഇനി പെയ്തു തുടങ്ങാം
കടലില്‍ ഒളിച്ചുപാര്‍ത്ത
കൊടുങ്കാററിന്
പുറത്തിറങ്ങി വീശിയടിക്കാം.
അണക്കെട്ടില്‍ ശ്വാസംമുട്ടിക്കിടന്ന
ജലത്തിന്
ചില വാതിലുകള്‍ തുറന്നുകൊടുക്കും;
മണ്ണിന് മതിവരുവോളം
ദാഹം തീര്‍ക്കാം!
കുന്നുകള്‍ക്ക്,
താഴേക്കു കുതിച്ചുചാടാം.
കാടിന് സമൃദ്ധമായി
കുളിച്ചുതോര്ത്താം
കൊട്ടിയടയ്ക്കപ്പെട്ട
നീര്‍ച്ചാലുകള്‍ക്കും
ഇടിച്ചുതൂര്ത്ത
നീര്‍ത്തടങ്ങള്‍ക്കും
പരിധിയില്ലാതെ
നിറഞ്ഞു തുളുമ്പാം!
ഇതൊക്കെ കണ്ടും കാണാതെയും
മനുഷ്യരേ, നിങ്ങള്‍ക്ക്
വീര്‍പ്പടക്കി വീട്ടിലിരിക്കാം.
അഥവാ, ചാനല്‍ ചര്‍ച്ചകള്‍ കണ്ട്
ആവേശം കൊള്ളുകയോ
അമര്‍ഷം ചവച്ചിറക്കുകയോ ചെയ്യാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: