ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് സിപിഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്.ജനങ്ങളെ കേള്‍ക്കാന്‍ പാര്‍ട്ടി തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തോമസ് ഐസക് ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടി ജനങ്ങളുടേതാണ്. പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. തുറന്ന മനസോടെ വേണം ജനങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായി പരിശോധിക്കണം. തെറ്റ് കണ്ടെത്തി അത് തിരുത്തണമെന്നും അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞു.
സൈബര്‍ സഖാക്കള്‍ നിഷ്പക്ഷരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന സമീപനം അവസാനിപ്പിക്കണം. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ പോരാളികള്‍ അഡ്രസ് ചെയ്യേണ്ടത് പക്ഷമില്ലാത്തവരെയാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: