തിരുവനന്തപുരം: ‘ധര്‍മ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാഭാര്‍ത്ഥം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍ സംഘടനാ സമ്മേളനങ്ങള്‍ ആരംഭിക്കും. 4.30ന് ചാണക്യ പുരസ്‌കാര വിതരണ ചടങ്ങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് അഖിലഭാരതീയ സദസ്യന്‍ ഡോ. റാം മാധവ്, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന പ്രസിഡന്റ് എന്‍. അജിത് കര്‍ത്ത, ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ജി. വെങ്കിട്ടരാമന്‍, കണ്‍വീനര്‍ ജി.എസ്. മണി എന്നിവര്‍ സംസാരിക്കും. ചാണക്യ പുരസ്‌കാരത്തിന് എട്ട് വ്യവസായികളെയാണ് തിരഞ്ഞെടുത്തത്.
എം.എസ്. ഫൈസല്‍ ഖാന്‍ (നിംസ് മെഡിസിറ്റി), റാണി മോഹന്‍ദാസ് (മോഹന്‍ദാസ് ഗ്രൂപ്പ്), ശശിധരന്‍ മേനോന്‍ (ശ്രീ ട്രാന്‍സ്‌വേസ്), എന്‍. ധനഞ്ജയന്‍ ഉണ്ണിത്താന്‍ (കോര്‍ഡിയല്‍ ഹോംസ്), ഡോ. ഹരീഷ് ജെ. (ഡി റെനോണ്‍ ബയോടെക്), അരുണ്‍ വേലായുധന്‍ (റെയിന്‍ബോ പ്രോപ്പര്‍ട്ടീസ് ഡെവലപ്പേഴ്‌സ്), ഡോ. ബിജു രമേശ് (രാജധാനി ഗ്രൂപ്പ്), എസ്. രാജശേഖരന്‍ നായര്‍ (ഉദയസമുദ്ര) എന്നിവരാണ് ചാണക്യ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: