തിരുവനന്തപുരം: കുവൈറ്റ് ദുരന്തവുമായി ബന്ധപ്പെട്ട്, രാഷ്ട്രീയലാഭത്തിനായുള്ള ഇടപെടലാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയതെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്.
‘പ്രവാസികള്‍ നേരിട്ട വലിയ ദുരന്തമാണ് കുവൈറ്റിലുണ്ടായത്. ദുരന്തത്തിന്റെ ആഴം മനസിലാക്കി പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈറ്റിലെത്തി. ഭാരതീയര്‍ ചികിത്സയിലിരിക്കുന്ന എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് ഓരോരുത്തരോടും സംസാരിച്ചു.
കുവൈറ്റിലെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ചികിത്സയിലിരിക്കുന്നവര്‍ക്കും ആവശ്യമുള്ള നഷ്ടപരിഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും ചെയ്തു.
പ്രവാസികളോട് നന്ദി ഉണ്ടായിരുന്നെങ്കില്‍, മൃതദേഹങ്ങള്‍ പട്ടടയില്‍ വയ്ക്കും മുമ്പ് കേരളത്തില്‍ വ്യവസായികള്‍ക്ക് മുഖ്യമന്ത്രി അത്താഴവിരുന്ന് നടത്തില്ലായിരുന്നു. കുറച്ചെങ്കിലും വിവേകം മുഖ്യമന്ത്രി കാണിക്കേണ്ടതായിരുന്നു. കാര്യങ്ങള്‍ ഏറ്റവും സുഗമമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: