ഗാസ : പട്ടിണിമൂലം അഞ്ച് വയസില്‍ താഴെയുള്ള 8000 കുഞ്ഞുങ്ങള്‍ ഗാസയില്‍ ജീവനുവേണ്ടി പൊരുതുകയാണെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെ 27 കുഞ്ഞുങ്ങള്‍ മരിച്ചു. സഹായ ഏജന്‍സികള്‍ എത്തിക്കുന്ന റൊട്ടിയെ മാത്രം ആശ്രയിച്ചാണ് പലസ്തീന്‍ ജനത കഴിയുന്നത്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണ്.പട്ടിണിയുമായി പൊരുതിത്തളര്‍ന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ പിടിച്ചുനിന്നവരും യുഎന്‍ ക്യാമ്പുകളെ ആശ്രയിച്ചു തുടങ്ങി.
ഗാസയിലെ പട്ടിണിയുടെ സാഹചര്യത്തില്‍ ആഗോള തലത്തില്‍ ഇസ്രയേലിനെതിരെ പ്രതിഷേധമുണ്ട്. എന്നാല്‍, സഹായം തടസപ്പെടുത്തിയിട്ടില്ലെന്നും യുഎന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നുമാണ് ഇസ്രയേലിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: