അദാനി ഗ്രൂപ്പ് കഴിഞ്ഞ കുറച്ചുനാളായി ഏതെങ്കിലും ഒരു സിമന്‍റ് കമ്പനിയെ ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പെന്ന സിമന്‍റ് കമ്പനിയെ 10440 കോടി രൂപയ്ക്ക് വിലയ്ക്ക് വാങ്ങിയതായി അദാനി പ്രഖ്യാപിച്ചത്.
ഇതോടെ അദാനി ഗ്രൂപ്പിന്റെ സിമന്‍റ് ഉല്‍പാദന ശേഷി 11.5 കോടി മെട്രിക് ടണ്ണായി വാര്‍ഷിക ഉല്‍പാദന ശേഷി ഉയരും. പെന്നയെ കൂടി ഏറ്റെടുക്കുന്നതോട് അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്‍റ് കമ്പനികളുടെ എണ്ണം നാലായി- അംബുജ സിമന്‍റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, എസിസി, പെന്ന സിമന്‍റ്സ്. പെന്നയെക്കൂടി ഏറ്റെടുക്കുന്നതോടെ അദാനി ഗ്രൂപ്പിന്റെ സിമന്‍റ് കൊണ്ടുപോകുന്ന ചെലവ് രണ്ട് ശതമാനം കുറയുമെന്ന് കരുതുന്നു. അധികവും കടല്‍മാര്‍ഗ്ഗം സിമന്‍റ് ചരക്കുകള്‍ നീക്കുന്ന രീതിയിലാണ് അദാനിയുടേത്.
എങ്കിലും സിമന്‍റ് ഉല്‍പാദനത്തില്‍ ഒന്നാമനാകാന്‍ ഈ ഏറ്റെടുക്കല്‍ പോരാതെ വരും. ഇപ്പോഴും ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്‍റ്സ് തന്നെയാണ് ഒന്നാമന്‍. 14 കോടി മെട്രിക് ടണ്‍ ആണ് അള്‍ട്രാടെകിന്റെ വാര്‍ഷിക ഉല്‍പാദന ശേഷി. 2028ഓടെ വാര്‍ഷിക ഉല്‍പാദന ശേഷി 14 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. പക്ഷെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് അപ്പോഴേയ്‌ക്കും അവരുടെ വാര്‍ഷിക ഉല്‍പാദന ശേഷി 20 കോടി മെട്രിക് ടണ്ണായി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: