Kerala

ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മിലടിച്ച പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Published by

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മിലടിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, ബോസ്‌കോ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.

ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ശനിയാഴ്ച ഉച്ചയ്‌ക്കാണ് പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് രണ്ട് പൊലീസുകാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായത്.

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ പൊലീസുകാരനായ ബോസ്‌കോയുടെ തലയ്‌ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കുറിച്ചി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by