Kerala

വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം; തുരത്താന്‍ ശ്രമം തുടര്‍ന്ന് വനം വകുപ്പ്

രണ്ട് ആനകളെ പടക്കം പൊട്ടിച്ച് കാടുകയറ്റി

Published by

കല്‍പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം.പുഞ്ചവയലിലെ തോട്ടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താന്‍ വനം വകുപ്പ് ശ്രമം തുടരുകയാണ്.

രണ്ട് ആനകളെ പടക്കം പൊട്ടിച്ച് കാടുകയറ്റി.ഇനി രണ്ട് ആനകള്‍ കൂടി വിശാലമായ തോട്ടത്തില്‍ ഉണ്ട്.ഇതില്‍ ഒന്ന് കുട്ടിയാനയാണ്.

അതിനിടെ സ്ഥലത്ത് വന്‍പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുവന്നു. പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് പതിവായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

കാട്ടാനകള്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചതിനാല്‍ പ്രദേശവാസികള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by