തിരുവനന്തപുരം : പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി ലോക കേരള സഭ. പാലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയത്തില്‍ പറയുന്നു. പലസ്തീന് എംബസി കൈമാറിയ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.
നാലാം ലോകകേരളസഭാ സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ അവസാനിക്കും. എന്‍.ആര്.ഐ ക്വാട്ടയിലെ ചൂഷണം, വിമാനക്കൂലി തുടങ്ങിയവ സമ്മേളനം ചര്‍ച്ച ചെയ്തു. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും നല്‍കണമെന്ന് മറ്റ്
സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളികളും ആവശ്യപ്പെട്ടു.
കുവൈറ്റ് ദുരന്തം മൂലം നാലാം ലോക കേരളസഭയുടെ സമ്മേളനം ഒന്നര ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു. ഇന്ന് ഏഴ് മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗ് നടന്നു. എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്തു. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളുടെ അവതരണം നടന്നു.
മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് ഗ്രീന്‍ചാനല്‍ വേണം. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് മുന്‍കൂര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണം. പ്രവാസി അദാലത്ത് സംഘടിപ്പിക്കണം എന്നിങ്ങനെ ആവശ്യം ഉയര്‍ന്നു. കീം പരീക്ഷയ്ക്ക് കേരളത്തിന് പുറത്ത് കേന്ദ്രങ്ങള്‍ തുടങ്ങണം. വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന്റെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: