ഗുരുവായൂര്‍: കണ്ണന്റെ സോപാനത്തില്‍ നറുനെയ്യും, കദളിപ്പഴവും സമര്‍പ്പിച്ചും, കാണിക്കയര്‍പ്പിച്ചും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപിയെ ഗുരുവായൂര്‍ ദേവസ്വം സ്വീകരിച്ചു.
ദേവസ്വം ചെയര്‍മാന്‍ ഡോ. വി. കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്. മായാദേവി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാര്‍ സ്വീകരിച്ചു. ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
വൈകിട്ട് അഞ്ചരയോടെ ക്ഷേത്ര ദര്‍ശനം നടത്തി. കിഴക്കേ നടയിലെ ഗണപതി അമ്പലത്തില്‍ എത്തി ഭഗവാനെ തൊഴുതു. നറു നെയ്യും, കദളിക്കുലയും സമര്‍പ്പിച്ച്, കാണിക്കയിട്ടു.
40 മിനിറ്റോളം ക്ഷത്രത്തില്‍ ചെലവഴിച്ച കേന്ദ്ര മന്ത്രി വൈകിട്ട് ആറേകാലോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. കേന്ദ്രമന്തിക്ക് ഉപഹാരമായി നിലവിളക്കും, ചുമര്‍ചിത്രവും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: