മുംബയ് : കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുന്‍ സ്‌ട്രൈക്കര്‍ ദിമിത്രിസ് ദയമന്റകോസ് ഇനി ഈസ്റ്റ് ബംഗാളില്‍. ദിമിയുടെ സൈനിംഗ് ഇന്ന് ഈസ്റ്റ് ബംഗാള്‍ ഔദ്യോഗികമായി അറിയിച്ചു.
ഒരു വീഡിയോയിലൂടെ ആണ് ദിമിയുടെ വരവ് ക്ലബ് അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറില്‍ ആണ് ദിമി ഈസ്റ്റ് ബംഗാളിന്റെ ഭാഗമാകുന്നത്.
ഈസ്റ്റ് ബംഗാളിന് പുറമെ മോഹന്‍ ബഗാനും ബെംഗളൂരുവും മുംബൈ സിറ്റിയും തുടങ്ങി നിരവധി ക്ലബുകള്‍ ദിമിക്കായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഈസ്റ്റ് ബംഗാളിലാണ് താരം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: