തിരുവനന്തപുരം: വിദേശങ്ങളില്‍ മലയാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതും സംബന്ധിച്ച് ലോക കേരള സഭയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. നിലവില്‍ നടക്കുന്ന കുടിയേറ്റങ്ങളുടെ ട്രെന്‍ഡ് മനസ്സിലാക്കി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് ആശയങ്ങള്‍ രൂപീകരിക്കണമെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. തങ്ങളുടെ രാജ്യങ്ങളില്‍ വലിയ ജോലി സാധ്യതകള്‍ ഇപ്പോള്‍ വളര്‍ന്നുവരുന്നതായി ജോര്‍ദാന്‍, ജര്‍മ്മനി, യുകെ, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ പറഞ്ഞു. സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരി മോഡറേറ്ററായി. നോര്‍ക്ക റൂട്ട്സ് സെക്രട്ടറി കെ. വാസുകി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: