Kerala

അങ്കമാലി എം എല്‍ എ റോജി എം. ജോണ്‍ വിവാഹിതനാകുന്നു

അങ്കമാലി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാലടി മാണിക്കമംഗലം സ്വദേശിനിയാണു വധു

Published by

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ റോജി എം. ജോണ്‍ വിവാഹിതനാകുന്നു. അങ്കമാലി എം എല്‍ എ ആയ റോജി എം. ജോണ്‍ സ്വന്തം മണ്ഡലത്തില്‍ നിന്നുളള യുവതിയെയാണ് വിവാഹം കഴിക്കുന്നത്.

അങ്കമാലി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാലടി മാണിക്കമംഗലം സ്വദേശിനിയാണു വധു. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല.

-->

മാതാപിതാക്കളും സഹോദരനും എത്തി പെണ്ണുകണ്ടു. അടുത്ത ഞായറാഴ്ച ഇരു കുടുംബങ്ങളും ചേര്‍ന്നു വിവാഹത്തീയതി തീരുമാനിക്കും.

കണ്ണൂരിലെ തളിപ്പറമ്പ് ഉദയഗിരി സ്വദേശിയാണ് 42 വയസുളള റോജി എം ജോണ്‍.2016 മുതല്‍ അങ്കമാലിയില്‍നിന്നുള്ള എംഎല്‍എയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക