തിരുവനന്തപുരം: കുവൈറ്റിലെ മാന്‍ഗഫ് അഗ്നിബാധയില്‍ മരിച്ച മലയാളികള്‍ക്ക് കണ്ണീരോടെ വിട പറയുകയാണ് നാട്. തൃശൂര്‍ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശികളായ സുമേഷ്,ഷമീര്‍ , മലപ്പുറം പുലാമന്തോള്‍ സ്വദേശി എം.പി. ബാഹുലേയന്, തിരൂര്‍ സ്വദേശി നൂഹ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന് എന്നിവരുടെ സംസ്കാരം നടന്നു . അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.
24 മലയാളികള്‍ ഉള്‍പ്പെടെ 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി കുവൈറ്റില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം രാവിലെ 10. 28 നാണ് നെടുമ്പാശേരിയില്‍ എത്തിയത്. കേന്ദ്രമന്ത്രി കീര്‍ത്തി വര്ദ്ധന് സിംഗും വിമാനത്തിലുണ്ടായിരുന്നു.
മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ആംബുലന്‍സുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടു പോയത്. തമിഴ്നാട്ടുകാരായ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും മൃതദേഹവും കൊച്ചിയില്‍ ഇറക്കി അതാത് സംസ്ഥാനങ്ങള്‍ക്ക് കൈമാറി.
വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിസഭാംഗങ്ങള്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ മൃതദേഹത്തില്‍ ആദരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: