കോട്ടയം: മോട്ടോര്‍ വാഹന നിയമ ലഘനങ്ങളുടെ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബ് ടീമിന് കത്ത് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പിന്റെ അഭിഭാഷകന് ഹൈക്കോടതിയെ ബോധിപ്പിച്ചു. അപകടകരമായി വാഹനം ഓടിക്കാന്‍ ഇവ ചെറുപ്പക്കാരെ പ്രേരിപ്പിക്കുമെന്നതിനാലാണ് ഈ ആവശ്യം ഉന്നയിച്ചത്. വീഡിയോകള്‍ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറിയെയും അറിയിച്ചിട്ടുമുണ്ട്. യൂട്യൂബര്‍മാര്‍ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു സര്‍ക്കാര്‍. കോളേജുകളില്‍ ഓട്ടോ ഷോ ഉള്‍പ്പെടെയുള്ളവ വിലക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച വാഹനങ്ങളിലെ വിനോദയാത്ര, അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകളില്‍ അടക്കം മാറ്റം വരുത്തല്‍ എന്നിവക്കെതിരെ സ്വീകരിക്കാവുന്ന നടപടികള്‍ എന്നിവ അടുത്ത സിറ്റിംഗില്‍ അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: