ന്യൂദല്‍ഹി: അയാധ്യയില്‍ ബിജെപിയാണ് ജയിച്ചതെന്നും അയോധ്യ എന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിയ്ക്ക് തന്നെയാണ് ഭൂരിപക്ഷമെന്നും ബിജെപി വക്താവ് ഷൈന എന്‍.സി. അയോധ്യാ നിയോജകമണ്ഡലം ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക് സഭാ മണ്ഡലത്തിലാണ് ബിജെപി പരാജയപ്പെട്ടതെന്നും ഇതിനെ അയോധ്യയില്‍ ബിജെപി തോറ്റു എന്ന് ദുര് വ്യാഖ്യാനം ചെയ്യരുതെന്നും ഷൈന എന്‍.സി. പറഞ്ഞു.
അയോധ്യ നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് പങ്കാളിത്തവും ബിജെപിയുടെ വോട്ടുകളും മറ്റ് ഏത് പാര്‍ട്ടികളേക്കാളും അധികമാണെന്നും ഷൈന പറഞ്ഞു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ വേര്തിരിച്ചുകാണുകയാണെന്നും ഷൈന എന്‍.സി. പറഞ്ഞു.
വികസനത്തിന്റെ പേരിലാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. രാഹുല്‍ ഗാന്ധി ടിവി ചാനലുകളില്‍ സ്വന്തം റേറ്റിംഗ് ഉയര്‍ത്താന്‍ ഇത്തരം വ്യാജ പ്രചാരണങ്ങളുമായി മുന്നോട്ട് പോകരുതെന്നും ഷൈന എന്‍സി പറഞ്ഞു.
ഫൈസാബാദ് എന്ന ലോക് സഭാ മണ്ഡലത്തിന് കീഴിലാണ് അയോധ്യാ നിയമസഭാ മണ്ഡലം. ഫൈസാബാദ് ലോക് സഭാ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ വേദ് പ്രസാദ് ആണ് ജയിച്ചതെങ്കിലും ഫൈസാബാദ് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട അയോധ്യ നിയോജകമണ്ഡലത്തില്‍ മുന്നില്‍ നിന്നത് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിങ്ങ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: