കുവൈത്ത് സിറ്റി: കുവൈത്തില്‍ ലേബര്‍ ക്യാംപിലെ അഗ്നിബാധയില്‍ മരണപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി. മരണപ്പെട്ട 49 ജീവനക്കാരുടേയും കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
എട്ട് ലക്ഷം രൂപയാവും അടിയന്തര ധനസഹായമായി നല്‍കുക. ഭാവിയില്‍ കുടുംബത്തിന്റെ സംരക്ഷണവും കമ്പനി ഉറപ്പാക്കുമെന്ന് പ്രസ്താവനയിലുണ്ട്. ഇതിനായി കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിക്കുന്നു. മലയാളിയായ കെ.ജെ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എന്‍ബിടിസി. കമ്പനിയിലെ ജീവനക്കാരിലേറെയും മലയാളികളായിരുന്നു. അഗ്നിബാധയുണ്ടായ നാലാം നമ്പര്‍ ക്യാംപിലും കൂടുതല്‍ മലയാളികളാണ് ഉണ്ടായിരുന്നത്.
അതേസമയം അഗ്നിബാധയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കാന് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ്് ഇക്കാര്യം അറിയിച്ചത്.
നേരത്തെ മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് കേരള സര്‍ക്കാര്‍ അഞ്ച് ലക്ഷവും, കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. വ്യവസായികളായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപ വീതവും മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതം ധനസഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: