Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രേണുകസ്വാമി കൊലക്കേസ്: ഒന്നാം പ്രതി പവിത്ര ഗൗഡ

Janmabhumi Online by Janmabhumi Online
Jun 13, 2024, 05:57 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: കന്നഡ സിനിമ താരം ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഒന്നാം പ്രതി നടി പവിത്ര ഗൗഡ തന്നെയെന്ന് പോലീസ്. രണ്ടാംപ്രതിയാണ് ദര്‍ശന്‍. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ (33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. മൃതദേഹം കണ്ടെത്തി പോലീസ് അന്വേഷണം തുടങ്ങിയതോടെ കൊലപാതക കുറ്റം ഏറ്റെടുത്തു മൂന്നു പേര് രംഗത്തു വന്നിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ഇവരെ ചോദ്യം ചെയ്തതോടെയായിരുന്നു നടന്‍ ദര്‍ശന്റെ പങ്കും ഞെട്ടിക്കുന്ന ആസൂത്രണ കഥയും പുറംലോകം അറിഞ്ഞത്.

നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡ ദര്‍ശനുമായി പത്തുവര്‍ഷമായി ബന്ധം പുലര്‍ത്തുകയായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ചലഞ്ചിങ് സ്റ്റാര്‍ എന്നറിയപ്പെടുന്ന ദര്‍ശനുമായി പത്തുവര്‍ഷത്തെ ബന്ധം എന്നപേരില്‍ ദര്‍ശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭര്‍ത്താവുമൊത്തുളള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്തു. ഇതോടെ പവിത്രയ്‌ക്കുനേരേയുള്ള ദര്‍ശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തില്‍ നിറഞ്ഞു. തുടര്‍ന്ന് ചിത്രദുര്‍ഗ വെങ്കടേശ്വര ലേഔട്ട് സ്വദേശിയും ദര്‍ശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ മോശം കമന്റിട്ടു. പവിത്ര, ദര്‍ശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്.

പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് നീണ്ടത്. ആര്‍.ആര്‍. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകം നടന്നത്.

Tags: Pavitra GowdaRenukaswamy murder case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രേണുകാ സ്വാമി കൊലക്കേസ്; ദര്‍ശനും പവിത്ര ഗൗഡയ്‌ക്കും ജാമ്യം

India

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

കൊല്ലപ്പെടുന്നതിന് മുമ്പുള്ള രേണുകാസ്വാമിയുടെ അവസാന നിമിഷങ്ങൾ
India

ജനനേന്ദ്രിയം തകർത്തു, സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു; രേണുകാസ്വാമിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, കൂടുതൽ വിവരങ്ങള്‍ പുറത്ത്

India

രേണുകസ്വാമി വധക്കേസ് ; കന്നട നടൻ ദർശൻ ഉൾപ്പെടെ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

India

പവിത്ര ദര്‍ശന്റെ ഭാര്യയല്ല, സുഹൃത്ത് മാത്രം; പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ച് ദര്‍ശന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

പ്‌ളസ് വണ്‍ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17ന്

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

സ്‌കൂള്‍ സമയ മാറ്റം പുനപരിശോധിക്കില്ല; കാല്‍ കഴുകല്‍ പോലുള്ള ‘ദുരാചാരങ്ങള്‍’ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies