തിരുവനന്തപുരം: മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്നു സമ്മതിച്ച് യാക്കോബായ സഭയും. മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ നിലപാട് ശരിയാണെന്നു മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത.
അടിസ്ഥാനപരമായി രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ് മണിപ്പൂരിലേത്. ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിങ്ങളും ഇരുഗോത്രത്തിലുമുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവര്‍ക്കാണ്. അതിനാല്‍ ക്രൈസ്തവ സമൂഹത്തിനു വലിയ ആശങ്കയുണ്ട്.
കേരളത്തില്‍ നിന്ന് ക്രിസ്ത്യന്‍ മന്ത്രി വന്നത് ശുഭ പ്രതീക്ഷയാണ്, മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലേത് ക്രൈസ്തവ കൂട്ടക്കൊലയാണെന്ന നിലപാടായിരുന്നു ക്രൈസ്തവ സഭകളുടേത്. തെരഞ്ഞെടുപ്പിനു ശേഷം ഓര്‍ത്തഡോക്‌സ് സഭയും നിലപാടു മാറ്റിയിരുന്നു. മണിപ്പൂരിലുണ്ടായത് രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: