ഭോപാല്‍: ഒരു ആദിവാസി യുവാവിന് മേല്‍ ഒരാള്‍ മൂത്രമൊഴിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെയ്ക്കുക വഴി ആര്‍എസ്എസിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച നാടന്‍ പാട്ടുകാരി നേഹ സിങ്ങിനെതിരായ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അര്‍ധനഗ്നനായ ഒരാളാണ് ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിക്കുന്നത്. അര്‍ധനഗ്നനായ ആളുടെ കാക്കി ട്രൗസര്‍ തൊട്ടടുത്ത് അഴിച്ചിട്ട നിലയിലും കാര്‍ട്ടൂണില്‍ കാണിച്ചിരുന്നു. ഇത് ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണാണ് എന്ന് പ്രത്യക്ഷത്തില്‍ തന്നെ കാണാനാവും. ഈ കാര്‍ട്ടൂണിന്റെ പേരില്‍ ചതാര്പൂറിലാണ് കേസ് ഫയല്‍ ചെയ്തത്.
ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയ ആണ് നേഹ റാത്തോറിന്റെ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളിയത്. ഈ കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ട്വിറ്ററിലും പ്രസിദ്ധീകരിച്ചു എന്ന് മാത്രമല്ല, അതില്‍ ചില പരാമര്‍ശങ്ങള്‍ നേഹ സിങ്ങ് റാത്തോര്‍ നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വഭാവമുള്ള പരാമര്‍ശങ്ങളായിരുന്നു ഇവ. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഉള്ള മൗലികാവകാശം നേഹ റാത്തോര്‍ നിര്‍വ്വഹിക്കുകയായിരുന്നു ഇതിലൂടെ എന്ന് പറയാനാവില്ലെന്നും കോടതി വിമര്‍ശിച്ചു. “ഒരു കലാകാരിക്ക് ഒരു സംഭവത്തിന് മേല്‍ ആക്ഷേപഹാസ്യം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും അവിടെ കാക്കി നിറമുള്ള ട്രൗസര്‍ ഉപയോഗിച്ചത് തീര്‍ത്തും ആക്ഷേപഹാസ്യം മാത്രമാണെന്ന് പറയാന്‍ കഴിയില്ല. “- കോടതി നിരീക്ഷിച്ചു.
മധ്യപ്രദേശില്‍ ഈയിടെ ഒരാള്‍ ഒരു ആദിവാസി യുവാവിന് മേല്‍ മൂത്രമൊഴിച്ച സംഭവം നടന്നിരുന്നു. എന്നാല്‍ ആര്‍എസ്എസിന് ഈ സംഭവവുമായി ബന്ധമില്ലെന്നിരിക്കെയാണ് ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
ഒരു പ്രത്യേക ഡ്രസ് (കാക്കി ട്രൗസര്‍) കാര്‍ട്ടൂണില്‍ കൂട്ടിച്ചേര്‍ക്കുക വഴി കുറ്റ ചെയ്തത് ഒരു പ്രത്യേക ആദര്‍ശത്തില്‍ വിശ്വസിക്കുന്ന ആളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമം ഉണ്ടായി എന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: