കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കെ. അരുണ്‍ അവസാന വര്‍ഷപരീക്ഷ എഴുതുന്നതിന് ഇളവനുവിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജൂണ്‍ 13 മുതല്‍ ജൂലൈ 2 വരെ നിശ്ചയിച്ചിരുന്ന അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനാണ് അരുണ്‍ അനുമതി ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് തന്നെയും മറ്റ് 18 പേരെയും മാര്‍ച്ച് 2 ന് കോളജില്‍ നിന്ന് പുറത്താക്കിയെന്നും ആ സമയത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ വാദം കേള്‍ക്കാതെയാണ് അധികാരികള്‍ തീരുമാനിച്ചതെന്നും അരുണ്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുറത്താക്കിയ ഉത്തരവിനെതിരെ പി
താവ് അപ്പീല്‍ നല്‍കിയെങ്കിലും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ കോളജില്‍ നിന്ന് പുറത്താക്കിയതിനാല്‍ പരീക്ഷയെഴുതാന്‍ അരുണിന് ബെഞ്ച് അനുമതി നിഷേധിച്ചു. ”നിങ്ങള്‍ ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയല്ല; പിന്നെങ്ങനെ പരീക്ഷ എഴുതാം?’ ഹര്‍ജി പരിഗണിക്കവേ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: