ന്യൂഡൽഹി: അമ്പതാമത് ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഇറ്റലിയിലെത്തും. ഉച്ചകോടിയെ മറ്റന്നാൾ മോദി അഭിസംബോധന ചെയ്യും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ജി 7 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണ്. നാളെ മുതൽ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: