പ്രപഞ്ചത്തിന്റെ വിസ്മയകരമായ നിരവധി ചിത്രങ്ങളാണ് നാസ ഇതിനോടകം തന്നെ പങ്കുവച്ചിട്ടുള്ളത്. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും നാസ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ ദക്ഷിണധ്രുവത്തിൽ നിന്നുമുള്ള നെപ്ട്യൂണിന്റെ ചിത്രമാണ് നാസ പങ്കുവച്ചിരിക്കുന്നത്.
നാസയുടെ വോയേജർ 2 എന്ന ബഹിരാകാശ പേടകമാണ് ചിത്രം പകർത്തിയത്. പുഞ്ചിരിയ്ക്ക് സമാനമായ വളയമെന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. നീല നിറത്തിലുള്ള ഗ്രഹം ഇടത്ത് നിന്ന് വലത്തോട്ട് മഞ്ഞ നിറത്തിലേക്ക് മാറുന്നുവെന്നും നാസ കുറിച്ചു. 1989-ല4ാണ് വോയേജർ 2 പേടകം നെപ്ട്യൂണിന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള ചിത്രം പകർത്തിയത്. ഗ്രഹത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏകദേശം 10 ഡിഗ്രി ചൂട് വരെ ഇവിടെ അനുഭവപ്പെടുന്നു.
1977-മുതലാണ് വോയേജർ-2 പ്രവർത്തനക്ഷമമാകുന്നത്. യുറാനസിലും നെപ്ട്യൂണിലും ഇതുവരെ സന്ദർശിച്ച ഏക ബഹിരാകാശ പേടകമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: