ജമ്മു: കത്വ ജില്ലയിലെ ഹിരാനഗറിലും ദോഡ ജില്ലയിലെ ഛത്തർഗല്ലയിലും രണ്ട് ഭീകരാക്രമണങ്ങൾ. സാധാരണക്കാരെയും സൈന്യത്തെയും പോലീസ് ക്യാമ്പിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിൽ ഒരു ഒരു സിആർപിഎഫ് ജവാൻ വീരമ്യത്യു വരിക്കുകയും ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്തർഗല്ലയിൽ വെടിവയ്പ്പ് നടക്കുന്നതിനിടെ ഹിരാനഗറിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും ചെയ്തു.
കത്വ ജില്ലയിലെ ഹിരാനഗർ തഹസിൽ കൂട്ടാ മോറിനടുത്തുള്ള സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരം രണ്ട് ഭീകരരെ കണ്ടതായി ജമ്മു സോൺ അഡീഷണൽ ഡിജിപി ആനന്ദ് ജെയിൻ ഹിരാനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ 3 മണിയോടെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻ കബീർ ദാസിന് ഗുരുതരമായി പരിക്കേറ്റു, സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു, അവിടെ അദ്ദേഹം മരിച്ചു.
ഇവിടെ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ സുരക്ഷാ വലയം തകർക്കാൻ ഭീകരൻ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരരിൽ ഒരാൾ ഗ്രനേഡ് പൊട്ടിക്കാൻ ശ്രമിച്ചു, രണ്ടാമത്തെ ഭീകരൻ പ്രദേശത്ത് ഒളിച്ചിരിക്കുമ്പോൾ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇത് പുതിയ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് പറഞ്ഞ ജമ്മു പോലീസ് മേധാവി പാകിസ്ഥാനെ പരോക്ഷമായി പരാമർശിച്ചു. അവർ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ റൈഫിൾസിന്റെയും പോലീസിന്റെയും സംയുക്ത സുരക്ഷാ ഉദ്യോഗസ്ഥരാണ് ഓപ്പറേഷൻ നടത്തിയത്.
റിയാസിയിൽ ഏഴ് ശിവ് ഖോറി തീർഥാടകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്ത റിയാസിയിൽ രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഭീകരാക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: