നാഗ്പൂര്‍: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരതീയ മാതൃകകള്‍ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
ഇത്തവണ കടുത്ത ചൂടാണ് രാജ്യമെമ്പാടും അനുഭവപ്പെട്ടത്. മലയോരമേഖലകളില്‍ പോലും അത്യുഷ്ണമാണ്. ബെംഗളൂരു പോലൊരു മഹാനഗരത്തില്‍ ജലക്ഷാമം രൂക്ഷമായി. ഹിമാനികള്‍ ഉരുകുന്നു. പാരിസ്ഥിതിക പ്രതിസന്ധി വര്‍ധിച്ചുവരികയാണ്. വസുധൈവ കുടുംബകം എന്ന ദര്‍ശനമാണ് നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃക. പ്രകൃതി നമുക്ക് അമ്മയാണ്. സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി, കുടുംബ പ്രബോധനം, പൗരധര്‍മ്മം എന്നീ അഞ്ച് പരിവര്‍ത്തനങ്ങളാണ് സമാജത്തിലുടനീളം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് പരിശ്രമിക്കുന്നത്, അദ്ദേഹം പറഞ്ഞു.
നാഗ്പൂരില്‍ ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ മാനദണ്ഡങ്ങള്‍ ഭാരതീയ കാഴ്ചപ്പാടില്‍ രൂപീകരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. ആധുനിക ശാസ്ത്രവും പുരാതനജ്ഞാനവും കൈകോര്‍ക്കണം. സമാധാനപൂര്‍ണമായ അന്തരീക്ഷത്തിലാണ് എല്ലാത്തരം വികസനവും സാധ്യമാവുക. അശാന്തമായ സാഹചര്യങ്ങളില്‍ വികസനം സാധ്യമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: