തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലപ്പേരുകള്‍ക്കൊപ്പം നമ്പറുകളും നല്കുന്നു. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഭാഷ അറിയാത്ത യാത്രക്കാര്‍, മറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിച്ച് മനസിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് നമ്പറുകള്‍ നല്‍കുന്നത്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കാന്‍ കഴിയും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിങ് സംവിധാനവും, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളജുകള്‍, സിവില്‍ സ്റ്റേഷന്, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നല്‍കും.
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നല്‍കും. രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരം TV1, കൊല്ലം KM2, പത്തനംതിട്ട PT3, ആലപ്പുഴ AL4, കോട്ടയം KT5, ഇടുക്കി/കട്ടപ്പന ID6, എറണാകുളം EK7, തൃശ്ശൂര്‍ TS8, പാലക്കാട് PL9, മലപ്പുറം ML10, കോഴിക്കോട് KK11, വയനാട് ണച12, കണ്ണൂര്‍ KN13, കാസര് ഗോഡ് KG 14. ഡെസ്റ്റിനേഷന്‍ നമ്പര്‍ 15 മുതല്‍ 99 വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് നല്‍കും.
ഡെസ്റ്റിനേഷന്‍ നമ്പര്‍ 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന് മെഡിക്കല്‍ കോളജ,് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്കായിരിക്കും. ഒരു ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ ഈ നമ്പര്‍ മാത്രം നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേര്‍ക്കും. ഉദാഹരണമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ 103 എന്ന ഡെസ്റ്റിനേഷന്‍ നമ്പറും മറ്റു ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് വരുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് TV 103 എന്ന ഡെസ്റ്റിനേഷന്‍ നമ്പറും നല്‍കും.
ഒരു ജില്ലയില്‍ തന്നെ റയില്വേസ്റ്റേഷന് പോലുള്ള രണ്ട് സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ A, B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തും. ഡെസ്റ്റിനേഷന്‍ നമ്പര്‍ 200 മുതല്‍ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് നല്‍കും. 400 മുതല്‍ ഡെസ്റ്റിനേഷന്‍ നമ്പറുകള്‍ ഓരോ ജില്ലയിലെയും മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ക്ക് റൂട്ടുകള്‍ അനുസരിച്ച് നല്‍കും. പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതാണ്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആല്‍ഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ആയി ചേര്‍ക്കും. ബംഗളൂരു KA01, ചെന്നൈ TN01 എന്നിങ്ങനെയാകും നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: