പാട്ന : ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പുര്‍ണിയ എംപി പപ്പു യാദവിനെതിരെ പൊലീസ് കേസെടുത്തു.ഒരു കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബിഹാറിലെ പുര്‍ണിയയില്‍ നിന്നുളള എം പി ആണ് പപ്പു യാദവ്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പുര്‍ണിയയിലെ ഫര്‍ണിച്ചര്‍ വ്യാപാരിയെ വീട്ടിലേക്കു വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടെന്നും കൊല്ലുമെന്നു ഭീഷണി മുഴക്കിയെന്നുമാണ് പരാതി.
പപ്പു യാദവ് നേരത്തേയും ഇതേ രീതിയില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. പപ്പു യാദവിനും സഹായി അമിത് യാദവിനുമെതിരെയാണ് കേസെടുത്തത്.
എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്ന് പപ്പു പ്രതികരിച്ചു. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം വര്‍ധിക്കുന്നതില്‍ അസ്വസ്ഥരായ ചിലരാണ് പരാതിക്കു പിന്നിലെന്നാണ് പപ്പു യാദവിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: